മലപ്പുറം: ജില്ലയിൽ എംപോക്സ് സ്ഥീരീകരിച്ചു. എംപോക്സ് ലക്ഷണങ്ങളോടെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്ന ആൾക്കാണ് രോഗം സ്ഥിരീകരിച്ചത്. യുഎഇയിൽ നിന്നെത്തിയ യുവാവിലാണ് രോഗം കണ്ടെത്തിയത്. മലപ്പുറം ഒതായി സ്വദേശിയാണ് യുവാവ്.
യുഎഇയിൽ നിന്നെത്തിയ 38 കാരനാണ് രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് മാധ്യമങ്ങളെ അറിയിച്ചു. മറ്റ് രാജ്യങ്ങളിൽ നിന്നും ഇവിടെ എത്തുന്നവർക്ക് ഉൾപ്പടെ രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ ചികിത്സ തേടണമെന്നും ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണമെന്നും ആരോഗ്യമന്ത്രി അഭ്യർത്ഥിച്ചു.