മലയാള സിനിമയിലെ അമ്മയ്ക്ക് വിട; കവിയൂർ പൊന്നമ്മ അന്തരിച്ചു.

മലയാള സിനിമയിൽ അമ്മ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയയായ നടി കവിയൂർ പൊന്നമ്മ (79) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളാൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഏതാനും ദിവസങ്ങളായി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയായിരുന്നു.

അര പതിറ്റാണ്ട് നീണ്ടു നിന്ന സിനിമ ജീവിതത്തിൽ മലയാളത്തിലെ മിക്ക താരങ്ങളുടെയും അമ്മ വേഷം കൊണ്ട് ശ്രദ്ധേയയായ നടിയാണ് കവിയൂർ പൊന്നമ്മ. പ്രേം നസീർ മുതൽ പുതുതലമുറ നടൻമാരുടേതുൾപ്പെടെ അമ്മയായി വേഷമിട്ടിട്ടുണ്ട്. 1962 ൽ ശ്രീരാമ പട്ടാഭിഷേകം എന്ന സിനിമയിലൂടെയാണ് കവിയൂർ പൊന്ന മലയാള സിനിമയിൽ സാന്നിധ്യം അറിയിക്കുന്നത്.

രാമയണം അടിസ്ഥാനമാക്കി ഒരുക്കിയ ചിത്രത്തിൽ രാവണന്റെ ഭാര്യയായ മണ്ഡോദരിയെ ആയാണ് കവിയൂർ പൊന്നമ്മ വേഷമിട്ടത്. ഇരുപതാം വയസിൽ കുടുംബിനി എന്ന ചിത്രത്തിൽ സത്യൻ, മധു തുടങ്ങിയ നായക നടൻമാരുടെ അമ്മയായി കവിയൂർ പൊന്നമ്മ വെള്ളിത്തിരയിൽ വരവരിയിച്ചു.

Local News