പത്തനംതിട്ട: ഗാര്‍ഡ് ഓഫ് ഓണറില്‍ ബ്യൂഗിള്‍ ഇല്ലാത്തതിനാല്‍ സല്യൂട്ട് സ്വീകരിക്കാതെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പത്തനംതിട്ട ടൂറിസം ഗസ്റ്റ് ഹൗസിലെത്തിയപ്പോഴായിരുന്നു സംഭവം. എഡിഎം നവീൻ ബാബുവിന്റെ കുടുംബത്തെ സന്ദർശിക്കാനാണ് ഗവർണർ പത്തനംതിട്ടയിലെത്തിയത്. പ്രോട്ടോക്കോൾ ലംഘനമാണ് പൊലീസ് നടത്തിയതെന്നാണ് ഗവര്‍ണറുടെ പ്രതികരണം.
ഗാര്‍ഡ് ഓഫ് ഓണറില്‍ ബ്യൂഗിള്‍ ഉള്‍പ്പെടുത്താതെയായിരുന്നു സല്യൂട്ട് ലഭിച്ചത്. രാജ്ഭവനിൽ നിന്നുള്ള ഉദ്യോഗസ്ഥരാണ് ഇങ്ങനെ ചെയ്തതെന്നും അദ്ദേഹം ശ്രദ്ധയിൽപ്പെടുത്തി. സല്യൂട്ട് സ്വീകരിക്കാതെ ഗവർണർ മടങ്ങുകയായിരുന്നു. കഴിഞ്ഞ മൂന്ന് വർഷമായി ബ്യൂഗിൾ ഉപയോഗിക്കുന്ന ഉദ്യോഗസ്ഥന്റെ തസ്തിക ഒഴിഞ്ഞുകിടക്കുകയാണെന്നാണ് പൊലീസിന്റെ വിശദീകരണം.
എആർ ക്യാമ്പിൽനിന്നുമാണ് അത്യാവശ്യ ഘട്ടങ്ങളിൽ ഉദ്യോഗസ്ഥരെ വിളിപ്പിക്കുന്നതെന്നും അറിയിച്ചു. ചുമതലയിലുള്ള മൂന്ന് ഉദ്യോഗസ്ഥരെ വിഷയത്തിൽ വിശദീകരണം നൽകാൻ എസ്പി ആവശ്യപ്പെട്ടു.