കൊല്ലം പവിത്രേശ്വരം ചെറുപൊയ്കയിൽ പുലിയെ കണ്ടതായി നാട്ടുകാർ. ടാപ്പിംഗ് തൊഴിലാളിയായ പത്രോസും പ്രദേശവാസിയായ രാജശേഖരനുമാണ് പുലിയെ കണ്ടെന്നു പറയുന്നത്. സ്ഥലത്തെത്തിയ വനപാലകർ പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടില്ല.

ഇന്ന് രാവിലെ ടാപ്പിങ്ങിന് പോയ ചെറുപൊയിക സ്വദേശി പത്രോസാണ് ആൾത്താമസമില്ലാത്ത വീടിന്റെ സമീപത്തു നിന്നും പുലിയെ പോലൊരു ജീവി ചാടിപ്പോകുന്നത് കണ്ടത്. കഴിഞ്ഞദിവസം രാത്രിയിൽ തന്റെ വീടിന്റെ വശത്തായി പുലി പട്ടിയെ പിടിച്ചുകൊണ്ടു പോകുന്നത് കണ്ടെന്ന് പ്രദേശവാസിയായ രാജശേഖരനും പറഞ്ഞു. ഗ്രാമപഞ്ചായത്ത് അംഗം അറിയിച്ചതിനെ തുടർന്ന് പത്തനാപുരത്തുനിന്ന് എത്തിയ വനപാലകർ പ്രദേശത്ത് പരിശോധന നടത്തി. എന്നാൽ പുലിയുടെ സാന്നിധ്യം സ്ഥിരീകരിക്കാൻ വനപാലകർക്ക് സാധിച്ചിട്ടില്ല. കല്ലടയാറിനോട് ചേർന്ന് കിടക്കുന്ന പ്രദേശത്താണ് പുലിയെ കണ്ടതായി പറയപ്പെടുന്നത്. പ്രദേശത്തെ ജനങ്ങൾ ജാഗ്രതയിലാണ്.
 
Follow us on:
KERALA PRIME TODAY
Facebook | Youtube | Instagram | Website.
വാർത്തകളും പരസ്യങ്ങളും നൽകാൻ വിളിക്കുക. 099955 91170

Local News